ടിക്കറ്റ് ബുക്കിങ്ങിന് സ്വന്തം ആപ്പുമായി കെ.എസ്.ആർ.ടി.സി.

ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ്ങിന് കെ.എസ്.ആർ.ടി.സി.യുടെ മൊബൈൽ ആപ്പ് വരുന്നു. ‘എന്റെ കെ.എസ്.ആർ.ടി.സി.’ എന്ന പേരിൽ തയ്യാറാക്കിയ ആപ്പിന് എല്ലാത്തരം ഓൺ ലൈൻ പേമെന്റുകളും സ്വീകരിക്കാനാകും. 10,000 ഓൺ ലൈൻ ബുക്കിങ്ങുകളാണ് ഒരു ദിവസം കെ.എസ്.ആർ.ടി.സി.ക്കുള്ളത്. ഇതിൽ 80 ശതമാനവും മൊബൈൽ ഫോണുകളിൽ നിന്നുള്ളവയാണ്. ഓൺ ലൈൻ റിസർവേഷൻ സൗകര്യം സജ്ജീകരിച്ചിട്ടുള്ള ‘അഭി ബസു’മായി ചേർന്നാണ് മൊബൈൽ ആപ്പും പുറത്തിറക്കുന്നത്. ഈയാഴ്ച പ്രവർത്തനക്ഷമമാകും.

യാത്രക്കാരുടെ അഭിപ്രായമറിയാൻ ഡിപ്പോകളിൽ ഫ്രൺഡ്സ് ഓഫ് കെ.എസ്.ആർ.ടി.സി. എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങും. ഇതിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ ഉപഭോക്തൃവാരം ആഘോഷിക്കും. സന്നദ്ധ സംഘടകളുടെ സഹായത്തോടെ ഡിപ്പോകൾ വൃത്തിയാക്കുന്നതിനൊപ്പമാണ് ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള അഭിപ്രായ സ്വരൂപണവും നടത്തുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക