കെ എസ് ആര്‍ ടി സിയില്‍ ഒരു വിഭാഗം തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി, പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു.

കെ എസ് ആര്‍ ടി സിയില്‍ ഒരു വിഭാഗം തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. കോര്‍പറേഷനിലെ യു ഡി എഫ്, ബി എം എസ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച രാത്രിയാണ് ആരംഭിച്ചത്. സിഐടിയു യൂണിയന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. സമരം തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം സര്‍വീസുകളും നിലച്ചു.

കോട്ടയം ഡിപ്പോയിൽ നിന്ന് രാവിലെ 10 മണി വരെ സർവ്വീസ് നടന്നത് അഞ്ച് എണ്ണം മാത്രം.  ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന വി​ധ​ത്തി​ൽ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന പ്ര​ധാ​ന ആ​വ​ശ്യം ഉന്നയിച്ചാണ് സമരം.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക