കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

 

കെ​എ​സ‌്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ല്‍​കൃ​ഷ്ണ​യ്‌​ക്കൊ​പ്പ​മാ​ണ് അ​ഭി​ജി​ത്തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് അ​ഭി​ജി​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി അ​ഭി​ജി​ത്ത് വ്യാ​ജ വി​ലാ​സ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

 

പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ച്ച​പ്പ​ള്ളി എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​ണ് അ​ഭി​ജി​ത്തും ബാ​ഹു​ൽ​കൃ​ഷ്ണ​യും എ​ത്തി​യ​ത്. ഇ​രു​വ​രും പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി​യ​ത് ബാ​ഹു​ൽ​കൃ​ഷ്ണ​യു​ടെ പ്ലാ​മൂ​ട്, തി​രു​വോ​ണം എ​ന്ന വി​ലാ​സ​മാ​ണ്.

 

സ്കൂ​ളി​ൽ 48 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 19 പേ​ർ​ക്ക് ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തി​ൽ പ്ലാ​മൂ​ട് വാ​ർ​ഡി​ലെ മൂ​ന്നു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നേ സാ​ധി​ച്ചു​ള്ളു. മൂ​ന്നാ​മ​ത്തെ, പ്ലാ​മൂ​ട് തി​രു​വോ​ണം എ​ന്ന വി​ലാ​സ​ക്കാ​ര​നെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഈ ​വി​ലാ​സ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രാ​ളി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ചു.

 

ഇ​തേ​തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ആ​ൾ വ്യാ​ജ​പേ​രും മേ​ൽ​വി​ലാ​സ​വു​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്തെ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് രാ​ത്രി​യോ​ടെ​യാ​ണ് വ്യാ​ജ​മേ​ൽ​വി​ലാ​സം ന​ൽ​കി​യ വ്യ​ക്തി കെ.​എം. അ​ഭി​ജി​ത്താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ത​നി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് അ​ഭി​ജി​ത്തും സ​മ്മ​തി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ൽ അ​ഭി​ജി​ത്ത് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

 

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക