കോട്ടയം ജില്ലയില്‍ 458 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 458 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 455 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി.
പുതിയതായി 4831 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 201 സ്ത്രീകളും 58 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

505 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 20755 പേര്‍ കോവിഡ് ബാധിതരായി. 13568 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18841 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക