കള്ളുഷാപ്പില്‍ അപ്രതീക്ഷിതമായെത്തിയ മലമ്പാമ്പിനെ കണ്ട് കുടിയന്മാരടക്കം വിരണ്ടോടി.

കോട്ടയംഃ കള്ളുഷാപ്പില്‍ അപ്രതീക്ഷിതമായെത്തിയ മലമ്പാമ്പിനെ കണ്ട് കുടിയന്മാരടക്കം വിരണ്ടോടി. കൂരോപ്പട പഞ്ചായത്തിലെ എരുത്തുപുഴയിലെ ഷാപ്പിലാണ് ഇന്നു രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഷാപ്പിനോട് ചേർന്നൊഴുകുന്ന പന്നഗം തോട്ടിൽ നിന്ന് ഷാപ്പിലേക്ക് എത്തിയതാണ് പെരുമ്പാമ്പ് എന്ന് കരുതുന്നു.

 

 

ഷാപ്പുടമ കൊച്ചുമോനും ഷാപ്പിലെ ജീവനക്കാരും ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി. സംഭവമറിഞ്ഞ് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട എന്നിവർ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എരുമേലി പ്ലാച്ചേരിയിൽ നിന്ന് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പെരുമ്പാമ്പിനെ കൈമാറി. കനത്ത മഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയതാണെന്നു കരുതുന്നു. സമീപ പ്രദേശത്തൊന്നും ഇതുവരെ മലമ്പാമ്പിനെ കണ്ടതായി നാട്ടുകാര്‍ക്ക് അറിവില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക