കോട്ടയം പാമ്പാടിയിൽ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. പെൺകുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്ക് മരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച മധ്യവയസ്‌ക്കനായി പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം: പാമ്പാടിയിൽ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. പെൺകുട്ടി രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശു ആണ് മരിച്ചത്.

 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെൺകുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്ക് മരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച മധ്യവയസ്‌ക്കനായി പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വയറുവേദനയെതുടർന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥശിശു മരിക്കുകയായിരുന്നു.

 

പോക്സോ നിയമപ്രകാരം പാമ്പാടി പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി, മണർകാട് പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
മരിച്ച ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ. സാമ്പിൾ ശേഖരിച്ചശേഷം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക