യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, സമീപ ദിവസങ്ങളിലായി സൗമ്യ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആയി 15 ലക്ഷം രൂപയോളം കടം വാങ്ങിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക മൊഴി.

കോട്ടയം:യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കിഴക്കേടത്ത് സുകുമാരൻ്റെ മകൾ സൗമ്യാ എസ് (39) നെയാണ് ചൊവ്വാഴ്ച കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിൻ്റെ സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകളും അയര്‍ക്കുന്നം സ്വദേശിയായ സുമേഷിനെ ഭാര്യയുമായ സൗമ്യ(39) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതിയെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടങ്ങൂരില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അടിമുടി ദുരൂഹത തുടരുകയാണ്.

ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ച്‌ ഇറങ്ങിയത്. പലയിടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതെ വന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

 

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കിടങ്ങൂര്‍ പമ്ബ് ഹൗസിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് സൗമ്യയുടെ സ്കൂട്ടര്‍ കണ്ടെത്തിയതോടെയാണ് പുഴയിലിറങ്ങി പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ആണ് സൗമ്യയുടെ മൃതദേഹം പമ്ബ് ഹൗസിന് സമീപം കണ്ടെത്തിയത്. കൈകള്‍ ചുരിദാര്‍ ഷാള്‍ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാഹനത്തില്‍നിന്ന് സൗമ്യ യുടേത് എന്ന് കരുതുന്ന ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് തനിക്ക് ഉള്ളതെന്ന് സൗമ്യയുടെതായി കരുതുന്ന കുറിപ്പില്‍ പറയുന്നു. ലോണുകള്‍ ഒക്കെ എടുത്താലും സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ ആകില്ല എന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഈ കുറിപ്പ് കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തുകയാണ്. വീട്ടില്‍ കാര്യമായ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന പ്രാഥമികമായ മൊഴി. സ്വകാര്യ കമ്ബനി ജീവനക്കാരനാണ് ഭര്‍ത്താവ് സുമേഷ്. ഒരു മകളുമുണ്ട്. ഇവര്‍ക്കൊപ്പം അയര്‍ക്കുന്നത്ത് ആണ് സൗമ്യ കുടുംബമായി താമസിച്ചിരുന്നത്.

സൗമ്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. സമീപ ദിവസങ്ങളിലായി സൗമ്യ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആയി 15 ലക്ഷം രൂപയോളം കടം വാങ്ങിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക മൊഴി. ഈ തുക എവിടെയാണ്ല ചെലവഴിച്ചിരിക്കുന്നത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സൗമ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍കോളുകളും സന്ദേശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക