കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്റെ പ്രമേയത്തെ ബിജെപി പിന്തുണച്ചു.

കോട്ടയം : കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സായി.

എല്‍ഡിഎഫിന്റെ പ്രമേയത്തെ ബിജെപി പിന്തുണച്ചു. 29 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഒരു വോട്ട് അസാധുവായി.

വോട്ടെടുപ്പില്‍ നിന്നും യുഡിഎഫ് വിട്ടു നിന്നിരുന്നു. 52 അം​ഗ ന​ഗരസഭ കൗണ്‍സിലില്‍ 22 അം​ഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ളത്. ബിജെപിക്ക് എട്ട് അം​ഗങ്ങളുമുണ്ട്. ഒമ്ബതു മാസം മുമ്ബ് നറുക്കെടുപ്പിലൂടെയാണ് ബിന്‍സി സെബാസ്റ്റ്യനെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്.

ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും അന്ന് ബിജെപി വിട്ടു നിന്നിരുന്നു. കോണ്‍​ഗ്രസ് വിമതയായി വിജയിച്ച ബിന്‍സിയെ കോണ്‍​ഗ്രസ് നേതൃത്വം ഇടപെട്ടാണ് യുഡിഎഫ് പാളയത്തിലെത്തിച്ചത്. നേരത്തെ ഈരാറ്റുപേട്ടയിലും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക