കോട്ടയം ജില്ലയില്‍ 459 പുതിയ കോവിഡ് രോഗികള്‍.

കോട്ടയം ജില്ലയില് 459 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 453 പേർക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര് രോഗബാധിതരായി. പുതിയതായി 5076 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില് ഇതാദ്യമായാണ് പോസിറ്റിവിറ്റി നിരക്ക് 10ല് താഴെയെത്തുന്നത്.
രോഗം ബാധിച്ചവരില് 231 പുരുഷന്മാരും 197 സ്ത്രീകളും 31 കുട്ടികളും ഉള്പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
429 പേര് രോഗമുക്തരായി. 5371 പേരാണ് നിലവില് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58151 പേര് കോവിഡ് ബാധിതരായി. 52645 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 13625 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 61
ചങ്ങനാശേരി-26
മുണ്ടക്കയം- 17
എരുമേലി- 16
കാണക്കാരി- 14
രാമപുരം- 12
പനച്ചിക്കാട്- 11
പാലാ, കറുകച്ചാല്, മാഞ്ഞൂര്, കരൂര്, മണിമല-10
തലയോലപ്പറമ്പ്, ഏറ്റുമാനൂര്, വാഴൂര്, വിജയപുരം-9
കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, മുളക്കുളം, അയര്ക്കുന്നം, മരങ്ങാട്ടുപിള്ളി-8
പുതുപ്പള്ളി, ആര്പ്പൂക്കര-7
കുറിച്ചി,പള്ളിക്കത്തോട്, ഭരണങ്ങാനം, ഉദയനാപുരം, വാഴപ്പള്ളി, നെടുംകുന്നം, കടപ്ലാമറ്റം- 6
അതിരമ്പുഴ, വൈക്കം, കൊഴുവനാല്, മണര്കാട്, വാകത്താനം, കൂരോപ്പട, വെളിയന്നൂര്, കടുത്തുരുത്തി,പാമ്പാടി-5
വെള്ളൂര്, തിരുവാര്പ്പ്, തീക്കോയി, പായിപ്പാട്, മറവന്തുരുത്ത്, ചിറക്കടവ്, കോരുത്തോട്, കല്ലറ-4
ചെമ്പ്, ഈരാറ്റുപേട്ട, കിടങ്ങൂര്, പാറത്തോട്-3
വെച്ചൂര്, കുറവിലങ്ങാട്, തലയാഴം, അകലക്കുന്നം,മീനടം, കടനാട്, അയ്മനം, ഞീഴൂര്, മീനച്ചില്, കൂട്ടിക്കല്, പൂഞ്ഞാര്-2
കുമരകം, കങ്ങഴ, തലപ്പലം, എലിക്കുളം, വെള്ളാവൂര്, മുത്തോലി, ഉഴവൂര്, തിടനാട്, മാടപ്പള്ളി-1

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക