കോട്ടയം ജില്ലയിൽ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം

 

ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ
എല്ലാ വ്യാപാര സ്ഥാപനങ്ങളും
രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ
തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍
എം. അഞ്ജന അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടു
വരെയാണ് ഈ സമയക്രമം.

ഇതേ സമയക്രമത്തില്‍
ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതിനും അനുമതിയുണ്ട്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന
കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്
സോണുകള്‍, ക്ലസ്റ്റുകള്‍ എന്നിവിടങ്ങളിലെ
വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങളുമായി
ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകള്‍
മാത്രമായിരിക്കും ബാധകം.

ഓരോ സ്ഥാപനത്തിന്റെയും വിസ്തൃതിക്ക്
ആനുപാതികമായി സാമൂഹിക അകലം ഉറപ്പാക്കാന്‍
കഴിയുന്നത്ര ആളുകള്‍ക്കു മാത്രമെ ഒരേ സമയം
പ്രവേശനം അനുവദിക്കാവൂ. ഇത് എത്രപേര്‍
എന്നത് സ്ഥാപനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണം.
പുറത്തു കാത്തു നില്‍ക്കുന്നവരും സാമൂഹിക
അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ
നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപന
ഉടമകള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍
നിര്‍ദേശിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക