കോട്ടയം കോടിമതക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം.

കോടിമത കൊണ്ടോടി വർക്ക്‌ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. എം.സി റോഡരികിൽ കോടിമതയിലെ പമ്പിൽ നിന്നും പെട്രോളും വാങ്ങിയ ശേഷമാണ് യുവതി കൊണ്ടോടി വർക്ക്‌ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേയ്ക്ക് എത്തിയത്. ഇവിടെ എത്തിയ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഗുരുതരാവസ്ഥയിൽ തുടരുന്ന യുവതിയെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ആദ്യം പൊലീസിൽ അറിയിച്ചത്.

തുടർന്നു, ചിങ്ങവനത്തു നിന്നും പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.

സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. യുവതി ഏതു നാട്ടുകാരിയാണെന്നോ, എവിടെ നിന്ന് എത്തിയതാണെന്നോ നാട്ടുകാർക്ക് അറിയില്ല. ആളുകൾ സാധാരണയായി എത്താത്ത ഈ വഴിയിൽ എത്തി ജീവനൊടുക്കാനുള്ള കാരണം എന്താണെന്നു കണ്ടെത്തുന്നതിനായാണ് പൊലീസ് ശ്രമം നടക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക