മെഡിക്കൽ കോളേജ് ആശുപത്രിക്ക് അടുത്ത് മുടിയൂർക്കര മുസ്ലിം പള്ളിക്ക് സമീപം കാടിനകത്ത് പാതി കരിഞ്ഞ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി.

മുടിയൂർക്കര: മെഡിക്കൽ കോളേജ് ആശുപത്രിക്ക് അടുത്ത് മുടിയൂർക്കര മുസ്ലിം പള്ളിക്ക് സമീപം കാടിനകത്ത് പാതി കരിഞ്ഞ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി.

ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽ.പി സ്‌കൂളിനു സമീപം കളരിക്കൽ കാർത്തിക പ്രശാന്ത് രാജി (36) മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന.

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ജോലിക്ക് ആണെന്നും പറഞ്ഞ് പോയ പ്രശാന്ത് തിരികെ വീട്ടിൽ എത്തിയില്ല. ഇതേ തുടർന്ന് ബന്ധുക്കൾ ശനിയാഴ്ച ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മുടിയൂർക്കര ഭാഗത്തെ കാട്ടിൽ നിന്നും കത്തിയ നിലയിൽ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ഫോറൻസിക് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ വന്ന് തെളിവ് ശേഖരിച്ചു. ബന്ധുക്കളെ സ്ഥലത്തെത്തിച്ചു. മൃതദേഹം പ്രശാന്തിൻറെ തന്നെയാണെന്നാണ് പോലീസ് നൽകിയ സൂചന.

റിപ്പോർട്ടർ :ലക്ഷ്മി പി. എസ്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക