കുറവിലങ്ങാട് ടൌണിൽ ഒന്നര ലക്ഷം രൂപ പിടിച്ചു പറിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.
സ്വർണ്ണ പണയം എടുത്ത് കൊടുക്കപ്പെടും എന്ന പേരിൽ എറണാകുളത്ത് കടവന്ത്രയിലുള്ള ഗോൾഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ പത്ര പരസ്യം കണ്ട് പ്രതികളായ മോനിപ്പള്ളി കൊക്കരണി ഭാഗത്ത് തച്ചാർകുഴിയിൽ വീട്ടിൽ ജെയിസ് ബേബി (26) , കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ സജി പൈലി (35) മാഞ്ഞൂർ സൌത്ത് ഞാറപ്പറമ്പിൽ വീട്ടിൽ ജോബിൻ (23) എന്നിവർ ചേർന്ന് ഗൂഡാലോചന നടത്തി 1-ം പ്രതിയായ മോനിപ്പള്ളി സ്വദേശി സ്ഥാപനത്തിൽ വിളിച്ച് കുറവിലങ്ങാട് അർബൻ ബാങ്കിൽ 65 ഗ്രാം സ്വർണ്ണം പണയം വച്ചിട്ടുണ്ടെന്നും, ആയത് എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരനായ വികാസ് പണവുമായി 07.10.2021 തീയതി രാവിലെ കുറവിലങ്ങാട് വലിയവീട്ടിൽ കവലയിലെത്തി. സ്ഥലത്ത് കാത്ത് നിന്ന പ്രതികളെ നേരിൽ കാണുകയും, പ്രതികളുടെ നിർദ്ദേശാനുസരണം ബാങ്കിലടയ്ക്കാനുള്ള പണമായ ഒന്നര ലക്ഷം രൂപ എടുത്ത് ബാങ്കിലേയ്ക്ക് കയറാൻ കെട്ടിടത്തിന്റെ Staircase ഭാഗത്ത് എത്തിയ സമയം 1-ം പ്രതി ജെയിസ്, ജീവനക്കാരനായ വികാസിന്റെ കയ്യിൽ നിന്നും ഒന്നര ലക്ഷം രൂപ ബലമായി പിടിച്ചു പറിച്ച് കുറവിലങ്ങാട് ബസ് സ്റ്റാന്റിന് പുറക് ഭാഗത്തേയ്ക്ക് ഓടിപ്പോകുകയും കൂടെയുണ്ടായിരുന്ന മറ്റ് പ്രതികൾ 1-ം പ്രതിക്കൊപ്പം ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 3-ം പ്രതിയായ ജോബിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയും, തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ 2-ം പ്രതിയെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പണവുമായി രക്ഷപെട്ട 1-ം പ്രതി ജെയിസ് ബേബി ആലപ്പുഴ, തൊടുപുഴ, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവേ, പ്രതി റയിൽ മാർഗ്ഗം തമിഴ് നാട്ടിലേയ്ക്ക് രക്ഷപെടുന്നതിന് സാധ്യതയുള്ളതായി കോട്ടയം ജില്ലാ പോലീസ് മേധാവി ശിൽപ്പ ഡി. ഐ.പി.എസ് ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. AJ തോമസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് ചെറിയാൻ, സബ് ഇൻസ്പെക്ടർമാരായ തോമസ് കുട്ടി ജോർജ്ജ്, മാത്യു KM, ASI സിനോയിമോൻ, SCPO മാരായ അരുൺകുമാർ PC, രാജീവ് PR, CPO സിജു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.