അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം. കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലക്ക് സമീപമാണ് സംഭവം.

കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാണ് (കുഞ്ഞു കൊച്ച് – 35) മരിച്ചത്.

ബസിനടിയിലേയ്ക്കു കുഴഞ്ഞു വീണ രാജേഷിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു ദാരുണാന്ത്യം.

അപസ്മാര രോഗബാധിതനായ രാജേഷിന്, കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.

ചുഴലിയുണ്ടായതിനെ തുടർന്നു രാജേഷ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ ചന്തക്കവലയിൽ എം.എൽ റോഡിലെ ഷാപ്പിനു മുന്നിലെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു രാജേഷ്. കടത്തിണ്ണയിൽ നിന്നും മുന്നോട്ട് എഴുന്നേറ്റ രാജേഷ് നടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി, റോഡരികിലേയ്ക്കു വീഴുകയായിരുന്നു.

ഈ സമയം ഇതുവഴി എത്തിയ കോട്ടയം – കോളനി റൂട്ടിലോടുന്ന ബസിന്റെ അടിയിലേയ്ക്കു രാജേഷ് വീഴുകയായിരുന്നു. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും, ബസിന്റെ പിൻചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ ബസ് നിർത്തിയെങ്കിലും രാജേഷ് മരിച്ചിരുന്നു.

അവിവാഹിതനായ രാജേഷ് മാർക്കറ്റ് റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവാണ് എന്നു പൊലീസ് അറിയിച്ചു. മരണ ശേഷം കോവിഡ് സ്ഥീരീകരിച്ചു.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക