സമഗ്ര ശിക്ഷ കോട്ടയം ഈരാറ്റുപേട്ട ബി ആർ സി യിലെ പൂഞ്ഞാർ സി ആർ സി യുടെ നേതൃത്വത്തിൽ 2022ഫെബ്രുവരി 25 ന് ഉച്ചക്ക് 2.30 ന് പൂഞ്ഞാർ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലിസ്സമ്മ സണ്ണിയുടെ അധ്യക്ഷതയിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീത നോബിൾ പുനർജനി സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ സ്വാഗതം അർപ്പിച്ചത് ശ്രീമതി രെഞ്ചുമോൾ. എം സി (പൂഞ്ഞാർ സി ആർ സി കോർഡിനേറ്റർ, ബി ആർ സി ഈരാറ്റുപേട്ട )പദ്ധതി വിശദീകരണം നടത്തിയത് ശ്രീ.സതീഷ് ജോസഫ് (ബി പി സി, ബി ആർ സി ഈരാറ്റുപേട്ട )ആശംസകൾ അർപ്പിച്ച് സംസാരിച്ചത് ശ്രീമതി സജിമോൾ എൻ. കെ (പ്രഥമാധ്യാപിക GLPS POONJAR ), ശ്രീ.ഷിഹാബ് പി യു (PTA പ്രസിഡന്റ് GLPS POONJAR ), ശ്രീ. രഞ്ജിത്ത് ആർ (സ്പെഷ്യൽ എഡ്യൂക്കേറ്റർ, ബി ആർ സി ഈരാറ്റുപേട്ട ) എന്നിവരും യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തിയത് ഷിനി. പി ഡേവിഡ് (സ്പെഷ്യൽ എഡ്യൂക്കേറ്റർ, ബി ആർ സി ഈരാറ്റുപേട്ട ) ആണ്.
പൂഞ്ഞാർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.