പൂരം വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ച ഷെഡിന് സമീപം ചൈനീസ് പടക്കം പൊട്ടിച്ചവര്‍ അറസ്റ്റില്‍, അറസ്റ്റിൽ ആയത് കോട്ടയം സ്വദേശികൾ.

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് പൂരം വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ച ഷെഡിന് സമീപം ചൈനീസ് പടക്കം പൊട്ടിച്ചവര്‍ അറസ്റ്റില്‍.

മദ്യലഹരിയിലായ മൂന്നു യുവാക്കള്‍ ആണ് അറസ്റ്റിലായത്. രാത്രികാല പരിശോധനയ്ക്കിറങ്ങിയ എ.സി.പി : വി.കെ.രാജുവാണ് മൂവരേയും കയ്യോടെ പിടികൂടിയത്. പൂരം കാണാന്‍ വന്ന് വെടിക്കെട്ട് ആസ്വദിക്കാന്‍ കഴിയാത്തതിന്റെ അരിശത്തിലാണ് പടക്കം പൊട്ടിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു കോട്ടയം സ്വദേശികളായ അജി , ഷിജാബ് , തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി നവീന്‍ എന്നിവരാണ് പിടിയിലായത്. നവീന്‍ പടക്ക കച്ചവടക്കാരനാണ്. മൂവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക