നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകുന്നത് യാക്കോബായ സഭ പരിഗണിക്കുന്നു.ഇന്ന് ചേരുന്ന സഭ സിനഡും ഇക്കാര്യം ചർച്ച ചെയ്യും.

ബിജെപിയോട് അടുക്കാന്‍ യാക്കോബായ സഭയുടെ നിര്‍ണായക നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ യാക്കോബായ സഭ സിനഡ് ഇന്ന് ചേരും. യാക്കോബായ സഭാ നേതൃത്വവുമായി കേന്ദ്ര ആഭ്യമന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തും.കഴിഞ്ഞദിവസം കൊച്ചിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ വച്ച് ആര്‍എസ്എസ് നേതൃത്വവും യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ഇന്ന് നടക്കുന്ന സഭാ സിനഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് സഭ സ്വീകരിച്ചേക്കും.സഭ തർക്ക പരിഹാരത്തിന് കേന്ദ്ര സർക്കാർ പിന്തുണ അനിവാര്യമാണെന്നും ആ സാഹചര്യത്തിൽ ബിജെപിയെ പിന്തുണയ്ക്കണമെന്നുമാണ് യോഗങ്ങളിൽ ഒരു വിഭാഗം മുന്നോട്ട് വെക്കുന്ന നിർദ്ദേശം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക