Tuesday, September 26, 2023

തായ്‌ലന്റിലേക്ക് വിദേശ ടൂർ പാക്കേജിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത ട്രാവൽ ഏജന്റ് ഉടമ കുമരകത്ത്പിടിയിൽ.

തായ്‌ലന്റിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടിയ കേസിൽ ട്രാവൽ ഏജന്റ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ കോട്ടായി, പുളിനെല്ലി ഭാഗത്ത് പുളിയൻകാട് വീട്ടിൽ അഖിൽ എന്ന് വിളിക്കുന്ന ബ്രിജേഷ് പി.കെ(42) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശിയായ യുവാവും സംഘവും കഴിഞ്ഞ മാസം തായ്‌ലന്റിലേക്ക് വിദേശ ടൂർ പോകുന്നതിനായി ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്രിജേഷിന്റെ ട്രാവൽ ഏജൻസിയായ “ട്രാവൽ കെയർ” ഏജൻസിയെ സമീപിക്കുകയായിരുന്നു. ബ്രിജേഷ് തായ്‌ലൻഡിൽ ടൂർ പാക്കേജ് നൽകാമെന്നും ഇതിനായി 2,51,400രൂപ അടയ്ക്കണമെന്ന് പറയുകയും ഇവർ പണം അടയ്ക്കുകയുമായിരുന്നു.തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് തായ്‌ലൻഡിൽ എത്തിയ ഇവർക്ക് ഇയാള്‍ വാഗ്ദാനം ചെയ്ത ടൂർ പാക്കേജിൽ പറഞ്ഞിരുന്ന പ്രോഗ്രാമുകൾ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ അവിടുത്തെ ഏജൻസിയെ സമീപിക്കുകയും ബ്രിജേഷ് അവിടെ പണം അടച്ചിട്ടില്ല എന്നും തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാവുകയുമായിരുന്നു. തുടർന്ന് ഇയാളുടെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന് യാത്രാ സംഘം വീണ്ടും കയ്യിൽ നിന്നും അവിടുത്തെ ഏജൻസിയിൽ പണമടച്ച് നാട്ടിലെത്തുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ മാരാരിക്കുളത്തു നിന്നും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്,സി.പി.ഓ മാരായ ഷൈജു കുരുവിള, അഭിലാഷ്, രാജു, ഹരിലാൽ, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img