ലക്ഷദ്വീപിൽ പ്രതിഷേധം വർധിക്കുമെന്ന് ഇൻറലിജൻറ് റിപ്പോർട്ട് തീരദേശ മേഖലകളിൽ സുരക്ഷ വർദ്ധിപ്പിക്കുവാൻ ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷൻ ഉത്തരവിട്ടു.

ലക്ഷദ്വീപിൽ പ്രതിഷേധം വർധിക്കുമെന്ന് ഇൻറലിജൻറ് റിപ്പോർട്ട്

തീരദേശ മേഖലകളിൽ സുരക്ഷ വർദ്ധിപ്പിക്കുവാൻ ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷൻ ഉത്തരവിട്ടു. ദ്വീപിലെ സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും സുരക്ഷ ഇരട്ടിയാക്കി. ദ്വീപ് ജനതയ്ക്കുവേണ്ടി പ്രതിഷേധം ശക്തമാക്കാൻ സി.പി.എം തീരുമാനിച്ചു.
ദ്വീപ് ജനതയുടെ പിന്തുണ ഇല്ലാഞ്ഞിട്ടും വിവാദ പരിഷ്ക്കാരങ്ങളുമായി അഡ്മിനിസ്ട്രേഷൻ മുന്നോട്ടു തന്നെയാണ്, പ്രതിഷേധവും തുടരുന്നു. ഇത് വർദ്ധിക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് കൊച്ചിയിലെ ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപ്പറേഷൻ സുരക്ഷാ ലെവൽ രണ്ട് ആയി ഉയർത്താൻ ഉത്തരവിട്ടത്. കപ്പലുകളിലും ബോട്ടുജെട്ടി കളിലും എല്ലാം സുരക്ഷ ഇരട്ടിയാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഉത്തരവിലുണ്ട്. ജനറൽ മാനേജർ ആണ് ഉത്തരവിറക്കിയത്.ദ്വീപ് ജനതയ്ക്ക് പൂർണ്ണ പിന്തുണ നൽകാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രതിഷേധങ്ങൾ വർദ്ധിപ്പിക്കുവാനും ലക്ഷദ്വീപിലേക്ക് എം.പി. മാരെ അയക്കുവാനും സി.പി.എം തീരുമാനിച്ചു.
സി.പി.ഐ പ്രവർത്തകർ കഴിഞ്ഞ രാത്രി കൊച്ചിയിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. ദ്വീപിൽ കലക്ടർ ടർ അസ്കർ അലി യുടെ കോലം കത്തിച്ചതിനെ തുടർന്ന് അറസ്റ്റിലായ 12 കോൺഗ്രസ് പ്രവർത്തകരെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 12 പേർക്കുമെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനം, ക്രിമിനൽ ഗൂഢാലോചന, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളും ചേർത്തു. ദിലീപ് വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന് വീണ്ടും ഓൺലൈനിൽ ചേരും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക