പത്തനംതിട്ട: പത്തനംതിട്ട പമ്ബയില്‍ പുലിയിറങ്ങി. ഗണപതി കോവിലിന് സമീപമാണ് പുലിയിറങ്ങിയത്. ആറു വയസ്സ് തോന്നിക്കുന്ന പുലിയെയാണ് കണ്ടത്.
ബുധനാഴ്ച രാത്രി പമ്ബയിലെ ഗാര്‍ഡ് റൂമിന് പിന്‍വശത്തായും പുലിയെ കണ്ടു. നായകളുടെ കുര കേട്ട് ഓടിയെത്തിയ ഫോറസ്റ്റ് ഗാര്‍ഡാണ് പുലിയെ ആദ്യം കണ്ടത്. ബഹളം കേട്ടതോടെ പുലി സമീപത്തെ കാട്ടിലേക്ക് ഓടിമറഞ്ഞു.