തന്റെ തോളില്‍ കടിച്ച പുള്ളിപ്പുലിയുടെ കണ്ണില്‍ 12 വയസ്സുകാരനായ നന്ദന്‍ കൈവിരല്‍ കുത്തിയിറക്കി.

തന്റെ തോളില്‍ കടിച്ച പുള്ളിപ്പുലിയുടെ കണ്ണില്‍ 12 വയസ്സുകാരനായ നന്ദന്‍ കൈവിരല്‍ കുത്തിയിറക്കി.

അങ്ങനെ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പതറിപ്പോയ 12 വയസ്സുകാരന്‍ മനോധൈര്യത്താല്‍ ജീവന്‍ തിരിച്ചുപിടിച്ചു. പുലി കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു.

മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാംഹൗസില്‍ ഞായറാഴ്ച രാത്രിയാണ് നാടകീയമായ ഈ സംഭവമുണ്ടായത്.

തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദന്‍.

അച്ഛന്‍ രവിയും ഒപ്പമുണ്ടായിരുന്നു. കാലികള്‍ക്ക് പുല്ല് നല്‍കവേ വൈക്കോലിനുള്ളില്‍ ഒളിച്ചിരുന്ന പുലി നന്ദന്റെമേല്‍ ചാടിവീഴുകയായിരുന്നു.

തുടര്‍ന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. ഇതോടെ നന്ദന്‍ സഹായത്തിനായി അലറിവിളിക്കുകയും അതോടൊപ്പം പുലിയുടെ കണ്ണില്‍ തന്റെ തള്ളവിരല്‍ ശക്തിയായി കുത്തിയിറക്കുകയും ചെയ്തു.

സംഭവസമയം നന്ദന്റെ അച്ഛന്‍ സമീപത്തുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

കഴുത്തില്‍നിന്നും തോളില്‍നിന്നുമായി രക്തം വാര്‍ന്നൊഴുകിയ നന്ദനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലന്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക