മോദിക്കും അമിത് ഷായ്ക്കും എന്‍എസ്എസ് അയച്ച കത്ത് പ്രചരിപ്പിച്ച് നേതാക്കള്‍.
മോദിക്കും അമിത് ഷായ്ക്കും എന്‍എസ്എസ് അയച്ച കത്ത് പ്രചരിപ്പിച്ച് നേതാക്കള്‍. മന്നംജയന്തി ആശംസയ്ക്ക് നന്ദിയറിയിച്ചാണ് പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ജി സുകുമാരന്‍ നായര്‍ കത്തയച്ചത്.
മന്നത്ത് പത്മനാഭന്റെ 144-ാ0 ജന്മദിനമായിരുന്ന ജനുവരി രണ്ടിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ സംഭാവനകളെ പ്രകീര്‍ത്തിച്ച ട്വീറ്റിന് നന്ദി അറിയിച്ചാണ് ജി. സുകുമാരന്‍ നായര്‍ ഇരുവര്‍ക്കും കത്തയച്ചത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖമാസികയായ സര്‍വീസില്‍ കത്തയച്ച കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സര്‍വീസ് ലേഖനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മോദിക്കും അമിത് ഷായ്ക്കും അയച്ച കത്തുകളും ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.
എന്‍എസ്എസ് ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയാണ് കത്തെന്നാണ് ബിജെപി വാദം. ചരിത്രത്തിലാദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി മന്നം ജയന്തിക്ക് ആശംസ അറിയിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. നായര്‍ സമുദായത്തിന്റെ മഹത്വം ദേശീയതലത്തില്‍ പ്രചരിപ്പിക്കാനായി എന്ന സര്‍വീസ് ലേഖനവും ബിജെപി ഉയര്‍ത്തിക്കാട്ടുന്നു.