Thursday, March 30, 2023

ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന് ജാമ്യമില്ല

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിര്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളി.

എറണാകുളം പി എം എല്‍ എ കോടതിയാണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.

ലൈഫ് മിഷന്‍ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തനിക്കെതിരെയുള്ളത്, മൊഴികള്‍ മാത്രമാണെന്നും പ്രതി ചേര്‍ത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കറിന്‍റെ വാദിച്ചത്. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ആണ് ശിവശങ്കര്‍ റിമാന്‍ഡില്‍ കഴിയുന്നത്.

ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീടു കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്നു റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും ചൂണ്ടിക്കാട്ടി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img