സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനം,ഇത് സംബന്ധിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കും.

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ അറിയിക്കും.

വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കടകള്‍ ആറ് ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്താന്‍ തീരുമാനമായിട്ടുണ്ട്. രാത്രി 11 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കടകള്‍ക്ക് അനുമതി നല്‍കിയേക്കും.

കൂടുതല്‍ കോവിഡ് ബാധിതരുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. അടുത്തയാഴ്ച മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക