ഇന്ന് സംസ്ഥാനത്ത് ഇളവുകളുടെ ദിവസം. എന്നാല്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് കടുത്ത ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കുമെന്നാണ് നിര്‍ദേശം.

ഇന്ന് സംസ്ഥാനത്ത് ഇളവുകളുടെ ദിവസം. എന്നാല്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളായിരിക്കും. ഈ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കുമെന്നാണ് നിര്‍ദേശം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം തന്നെ സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, വസ്ത്രങ്ങള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് കൂടി പ്രവര്‍ത്തിക്കാം. എന്നാല്‍, വളരെ കുറച്ച്‌ ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളു.

അറ്റക്കുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്.

അതേസമയം, വാഹനങ്ങളുടെ അവശ്യ സര്‍വീസുകള്‍ക്കും മറ്റുമായി വാഹന ഷോറൂമുകള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക