കൊല്‍ക്കത്ത: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ വര്‍ദ്ധിത വീര്യത്തില്‍ നില്‍ക്കുന്ന ബി.ജെ.പിക്ക് കൂടുതല്‍ ഊര്‍ജം നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. .ബി. ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ഒരുമിച്ചുള്ള പോരാട്ടത്തിന് തിരിച്ചടിയായി മാറി ഈ പ്രഖ്യാപനം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത വ്യക്തമാക്കി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യും. സി.പി.എമ്മിനും കോണ്‍ഗ്രസിനും വോട്ടു ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം .