Wednesday, March 22, 2023

കൊലക്കേസ് പ്രതിയെ വെടിവെച്ച്‌ കൊലപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്

ലഖ്നൗ: കൊലക്കേസ് പ്രതിയെ വെടിവെച്ച്‌ കൊലപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.ഉത്തര്‍പ്രദേശില്‍ പ്രയാഗ്‌രാജിനു സമീപം കൗധിയാര മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.

ഉമേഷ് പാല്‍ വധക്കേസിലെ മുഖ്യ പ്രതിയായ വിജയ് ചൗധരി എന്നറിയപ്പെടുന്ന ഉസ്മാനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 24ന് ഉമേഷ് പാലും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റുമരിച്ചത്.

ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ വധക്കേസില്‍ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാല്‍. കേസിലെ മറ്റൊരു പ്രതിയായ അര്‍ബാസും കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കേസിലെ ചില പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പ്രയാഗ് രാജ് ഭരണകൂടം തകര്‍ത്തിരുന്നു. . ഉസ്മാന്റെ മരണം പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണര്‍ രമിത് ശര്‍മ സ്ഥിരീകരിച്ചു.

ഉസ്മാനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാജു പാല്‍ വധക്കേസില്‍ പ്രധാന സാക്ഷിയായ ഉമേഷ് പാലും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നിഷാദും വീടിനു പുറത്തുവച്ചാണ് വെടിയേറ്റ് മരിച്ചത്.

ഉമേഷ് പാലിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം യുപി പൊലീസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഉമേഷ് പാലിന്റെ ഭാര്യ ജയപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img