Thursday, March 30, 2023

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച്‌ ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്.

ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ അയിനിച്ചോട് സെന്ററില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.

കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂര്‍, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കാറിന് തീപിടിച്ചത് വാര്‍ത്തയായിരുന്നു. കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചതായിരുന്നു ആളപായമുണ്ടായ അപകടം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img