ഭര്‍ത്താവിനോട് പിണങ്ങി രാത്രി യുവതി പുഴയില്‍ ചാടി,നാട്ടുകാര്‍ ഒന്നടങ്കം രാവിലെ വരെ തിരച്ചില്‍ നടത്തി, ഒടുവില്‍ സംഭവിച്ചത്

 

ഭര്‍ത്താവിനോട് പിണങ്ങി പുഴയില്‍ ചാടിയ യുവതിക്കായി നാട്ടുകാര്‍ ഒന്നടങ്കം രാവിലെ വരെ തിരച്ചില്‍ തുടരുന്നതിനിടെ യുവതിയുടെ നാടകീയ മടങ്ങിവരവ്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ എടവണ്ണ ആര്യന്‍തൊടിക കടവിലായിരുന്നു സംഭവം. ഭര്‍ത്താവുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് കടവിലെത്തിയ യുവതി കയ്യിലുണ്ടായിരുന്ന ബാഗും മറ്റും വലിച്ചെറിഞ്ഞ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ യുവതി ചാടുന്നത് കണ്ടതോടെ ഇയാള്‍ ഉടനെ പ്രദേസവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളുടെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യത്തില്‍ പങ്കാളികളായി.

 

തുടര്‍ന്ന് ഏറെ നേരത്തെ തിരച്ചില്‌നൊടുവിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവില്‍ രാത്രി പത്തുമണി വരെ തിരച്ചില്‍ നടത്തിയ ശേഷം തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് എടവണ്ണ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

തുടര്‍ന്ന് പിറ്റേ ദിവസം തിരച്ചില്‍ പുനഃരാരംഭിച്ചപ്പോള്‍ ആണ് സമീപത്തെ ഒരു തെങ്ങിന്‍തോപ്പില്‍ നിന്നും യുവതിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. പുഴയില്‍ ചാടിയ ഇവര്‍ നീന്തിക്കയറി ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസിനെ അറിയിച്ചത്. ജനങ്ങളും പൊലീസും അഗ്മിശമന സേനയും യുവതിക്കായി രാത്രിയും പകലും തിരച്ചില്‍ നടത്തിയപ്പോള്‍ യുവതി തെങ്ങിന്‍ തോപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു.

തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തിരുന്ന പൊലീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യുവതിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം തന്നെ മടക്കി അയക്കുകയും ചെയ്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക