അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള ശബ്ദം വാർത്താ ചാനൽ എല്ലാ വർഷവും നൽകുന്ന മികച്ച അദ്ധ്യാപികയ്ക്കുള്ള ലൂമിനറി പുരസ്കാരങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് ബഹു. കോട്ടയം സബ് കലക്ടർ സഫ്ന നസറുദ്ദീൻ ഐ.എ.എസ്, മാന്നാനം കെ.ഇ കോളജിലെ മുൻ ശാസ്ത്ര വിഭാഗം മേധാവിയും നിലവിലെ കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പ്രൊഫ. റോസമ്മ സോണിക്ക് സമ്മാനിച്ചു. മാർച്ച് 8 ന് മാത്രം അല്ല എല്ലാ ദിവസവും ആദരിക്കേണ്ടവരാണ് വനിതകളെന്ന് ഉദ്ഘാടനം നിർവഹിച്ച് സഫ്ന നസറുദ്ദീൻ ഐ.എ.എസ് ഓർമ്മിപ്പിച്ചു.

ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം നാഗമ്പടത്തെ ലോജിക് സ്കൂൾ സെമിനാർ ഹാളിൽ നടന്ന ചടങ്ങിന് കോട്ടയത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സിനി ബെൻ മുഖ്യാതിഥിയായി. മലയാള ശബ്ദം ന്യൂസ് മാനേജിങ് എഡിറ്ററായ അനൂപ് കെ. എം ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ച് ലോജിക് സ്കൂൾ മാനേജർ സന്തോഷ് കുമാർ CMA, ശ്രീമതി രേവതി രാജ CA എന്നിവർ സംസാരിച്ചു.

മികച്ച അദ്ധ്യാപികയ്ക്ക് മലയാള ശബ്ദം ന്യൂസ് നൽകുന്ന നാലാമത്തെ ലൂമിനറി അവാർഡിനാണ് റോസമ്മ സോണി അർഹയായത്. ആദ്യ അവാർഡ് SNDP കാഞ്ഞിരം സ്കൂൾ ഹെഡ്മിസ്ട്രസ് മോളി ജേക്കബ്ബിനാണ് ലഭിച്ചത്. രണ്ടാമത് പുരസ്കാരം അമൃത സ്കൂൾ ഇംഗ്ലിഷ് അദ്ധ്യാപിക ആനി സിറിയക്കിനും മൂന്നാമത് ലൂമിനറി അവാർഡ് മൗണ്ട് കാർമ്മൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ. ജെയ്ൻ എ. എസും അർഹയായി.
മികച്ച അദ്ധ്യാപികയും അതിലുപരി പൊതുപ്രവർത്തകയും ജില്ലാ പഞ്ചായത്ത് മെമ്പറുമാണ് റോസമ്മ സോണി.
