Wednesday, March 22, 2023

ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ചെന്നെെ: ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും തമിഴ്നാട് താംബരം എം സി സി കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നിഖിത കെ സിബി (19) ആണ് മരിച്ചത്.

ഒന്നാം വര്‍ഷ ബി എസ് സി സെെക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്ന നിഖിത ഇരുമ്ബുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസം.

ഇരുമ്ബുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം. ഹെഡ്ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെന്നെെ – ഗുരുവായൂര്‍ എക്സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img