ഭാര്യക്കൊപ്പമുള്ള ബാലി യാത്രയില്‍ കൊവിഡ് ഭീതി ഒഴിവാക്കാന്‍ വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്ത് ജക്കാര്‍ത്ത സ്വദേശി.

ഭാര്യക്കൊപ്പമുള്ള ബാലി യാത്രയില്‍ കൊവിഡ് ഭീതി ഒഴിവാക്കാന്‍ വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്ത് ജക്കാര്‍ത്ത സ്വദേശി. വിമാനയാത്രയില്‍ പിപിഇ കിറ്റും മാസ്കുമെല്ലാം ധരിച്ചുള്ള ദുഷ്കരമായ യാത്ര ഒഴിവാക്കുന്നതോടൊപ്പം കൊവിഡിനെ ഭയക്കാതെ യാത്ര ചെയ്യുക എന്നതായിരുന്നു റിച്ചാര്‍ഡ് മുല്‍ജാതിയുടെ ലക്ഷ്യം.

ജനുവരി നാലിന് റിച്ചാര്‍ഡ് തന്റെ ഇന്‍സ്റ്റ​ഗ്രാം ഫോളോവേഴ്സിനോടായി വിമാനം പൂര്‍ണ്ണമായി ബുക്ക് ചെയ്ത് ബാലിയിലേക്ക് പോകുന്നതായി അറിയിച്ചു. ഒഴിഞ്ഞ വിമാനത്തില്‍ റിച്ചാര്‍ഡ് ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. ‍വിമാനം ചാര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ലാഭമാണ് ഇതെന്നായിരുന്നു റിച്ചാര്‍ഡ് പോസ്റ്റില്‍ കുറിച്ചത്.

എന്നാല്‍ ഈ സ്റ്റോറിയില്‍ ട്വിസ്റ്റ് ഉണ്ടായത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. ബാലിയിലെ ഡെന്‍പാസറിലേക്ക് ഇവര്‍ യാത്ര ചെയ്തത് ബാതിക് എയര്‍ വിമാനത്തിലാണ്. ഒരു പ്രാദേശിക പ്രസിദ്ധീകരണം റിച്ചാര്‍ഡിന്റെ അവകാശവാദത്തെ തള്ളി വാര്‍ത്ത നല്‍കി. വിമാനത്തില്‍ രണ്ട് ടിക്കറ്റ് മാത്രമാണ് റിച്ചാര്‍ഡ് ബുക്ക് ചെയ്തതെന്നും റിച്ചാര്‍ഡിന്റെ അവകാശവാദം തെറ്റാണെന്നുമാണ് എയര്‍ലൈനെ ഉദ്ദരിച്ച്‌ ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തന്റെ വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് റിച്ചാര്‍ഡ്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക