കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കടയില്‍ നിന്നും മാമ്ബഴം മോഷ്ടിച്ച കേസില്‍ പ്രതിക്കെതിരെ നടപടി വൈകുന്നതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
പോലീസ് ഉദ്യോഗസ്ഥനായ പ്രതി പി വി ഷിഹാബിനെതിരെ മുന്‍പ് ബലാത്സംഗം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. ബലാല്‍സംഗം കൂടാതെ പിന്നാലെ എത്തിയ ഭീഷണിപ്പെടുത്തിയതിനും അപമാനിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുണ്ടക്കയം പോലീസ് സ്റ്റേഷന് പരിധിയിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എന്നും കെ കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
2019 ലാണ് പി വി ഷിഹാബിനെതിരെ മുണ്ടക്കയം സ്വദേശിയായ വനിതയുടെ പരാതിയില്‍ ബലാല്‍സംഗത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ നിലവില്‍ വിചാരണ നടപടികള്‍ തുടരുകയാണ്. ഈ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പീഡനത്തിനിരയായ വനിതയുടെ വീട്ടിലെത്തി ഇയാള്‍ അതിക്രമം നടത്തി എന്നാണ് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസ്. ഷിഹാബ് നിരന്തരം ക്രിമിനല്‍ കുറ്റവാളിയാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇതോടെ പുറത്തുവരുന്നത്.
പെരുവന്താനം സിഐയുടെ പേരില്‍ അനധികൃതമായി സിമന്റ് ഇറക്കിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും ദര്‍ശനത്തിനായി പണം ഈടാക്കിയ ആരോപണവും നേരത്തെ ഉണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി കെഎം വെജിറ്റബിള്‍സ് എന്ന കടയില്‍ നിന്നും 10 കിലോ മാമ്ബഴം മോഷ്ടിച്ച് രക്ഷപ്പെട്ടത്. ഇതോടെയാണ് പോലീസ് വിഷയത്തില്‍ തുടര്‍നടപടിയുമായി രംഗത്ത് വന്നത്.