കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയനും രമ്യ ഹരിദാസ് എം പി യും ചേർന്ന് പുരസ്‌കാരം ടോണി വർക്കിച്ചന് സമ്മാനിച്ചു.
ഒരു നടൻ എന്നതിലുപരി പാവങ്ങൾക്ക് എന്നും താങ്ങും തണലുമായി നിൽക്കാനാണ് കലാഭവൻ മണി ശ്രമിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആ വലിയ കലാകാരൻ നേതൃത്വം നൽകിയിട്ടുണ്ട്.
മണിയുടെ അസാന്നിധ്യത്തിലും അദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇന്നും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കില്‍ പിന്നീട് നായകനായും വില്ലനായും കലാഭവന്‍ മണി ബിഗ് സ്ക്രീനില്‍ നിറഞ്ഞുനിന്നു.
കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തിയ മണി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തകര്‍ത്തഭിനയിച്ചു. ഇതര ഭാഷകളിലും ഒന്നാന്തരം നടനായി മാറി. സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത് സ്റ്റേജില്‍ പാട്ടുപാടി ആള്‍ക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി മാറ്റി. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവായിരുന്നു. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി.
സമാനമായ രീതിയിൽ പാവങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തകർക്കാണ് മണിരത്നം പുരസ്കാരം നൽകിവന്നിരുന്നത്.

കോട്ടയം അയർകുന്നം സ്വദേശിയായ ടോണി വർക്കിച്ചനെ കാരുണ്യത്തിന്റെ നിറകുടമായാണ് പാവപ്പെട്ട ജനങ്ങൾ കാണുന്നത്. കേരളത്തിലെവിടെയും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി ടോണി വർക്കിച്ചനെത്തും. അത് ടോണിയുടെ ഉറപ്പാണ്.