സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ച യുവാവിനെകൊണ്ട് മാപ്പ് പറയിച്ച് ഹാസ്യതാരം.

പലപ്പോഴും പലരും ഇത് തുറന്ന് പറയാറില്ല. എന്നാല്‍ തനിക്ക് ലഭിച്ച വളരെ മോശം വീഡിയോ സ്ക്രീന്‍ ഷോട്ട് സഹിതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും അത് അയച്ച ആളെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തിരിക്കുകയാണ് ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ ആഞ്ചല്‍ അ​ഗര്‍വാള്‍. ഒരു യുവാവ്, താന്‍ സ്വയം ഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആഞ്ചലിന് അയച്ചത്. മെസേജിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ആഞ്ചല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഒരാള്‍‌ എനിക്ക് സ്വയംഭോ​ഗം ചെയ്യുന്നതിന്റെ വീ‍ഡിയോ അയച്ചു. എനിക്ക് ദേഷ്യം വന്നപ്പോള്‍ അത് ഇന്‍സ്റ്റ​ഗ്രാമിലിട്ടു. ഒരു ഫോളോവര്‍ അത് സൈബര്‍ സെല്ലിനയച്ചു. അവര്‍ എനിക്ക് മെസേജ് അയച്ചു. ഉടന്‍ തന്നെ അയാള്‍ അവരോട് മാപ്പപേക്ഷിക്കുകയും അത് സൈബര്‍ സെല്‍ അധികൃതര്‍ എനിക്ക് ഫോര്‍വാര്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍‌ ഞാന്‍ വീഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചാണെങ്കിലും കക്ഷി മാപ്പ് അറിയിച്ചു – എന്ന് ആഞ്ചല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സൈബര്‍ സെല്‍ അധികൃതരുമായുള്ള സന്ദേശങ്ങളുടെയും യുവാവ് അയച്ച മാപ്പപേക്ഷയുടെയുമെല്ലാം സ്ക്രീന്‍ന്‍ഷോട്ടുകള്‍ ആഞ്ചല്‍ പങ്കുവച്ചിട്ടുണ്ട്. യുവാവിനോട് അപമര്യാദയായി പെരുമാറിയതില്‍ ക്ഷമചോദിച്ച്‌ കത്തെഴുതണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ പറയുന്നുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും യുവാവ് മറുപടി നല്‍കുന്നുണ്ട്.

അവര്‍ യുവാവിന് അയച്ച സന്ദേശങ്ങളുടെയും സ്ക്രീന്‍ഷോട്ടുകള്‍ ആഞ്ചല്‍ പങ്കുവെച്ചു. യുവാവിനോട് അപമര്യാദയായി പെരുമാറിയതില്‍ ക്ഷമചോദിച്ച്‌ കത്തെഴുതണമെന്നും അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ പറയുന്നത് സ്ക്രീന്‍ഷോട്ടില്‍ കാണാം. അതിനോട് താന്‍ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും യുവാവ് മറുപടി നല്‍കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക