മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പത്രപ്രവർത്തക യൂണിയൻ പ്രതിക്ഷേധിച്ചു.

കോട്ടയം ഡിസിസി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഒരു ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റവും അങ്ങേയറ്റം നിന്ദ്യവും അപലപനീയുവുമാണെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ് സനില്‍കുമാറും ട്രഷറര്‍ ദിലീപ് പുരയ്ക്കലും ആരോപിച്ചു.

കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രസ്‌ക്ലബ് ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക