പേരൂർകാവ് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ദിവസമായ ഇന്ന് രാവിലെ 4 ന് എണ്ണക്കുടം അഭിഷേകം. രാവിലെ 6 മുതൽ 12.30 വരെ കുംഭകുട അഭിഷേകം. രാവിലെ 10 ന് പ്രസിദ്ധമായ നിണകുടം ഘോഷയാത്ര.
ഭഗവതിയുടെ മൂലസ്ഥാനമായ വാട്ടപ്പള്ളി കൊട്ടാരം ശ്രീ ശിവഭഗവതിയുടെ ക്ഷേത്രത്തിൽ നിന്നും വെളിച്ചപ്പാടിന്റെ സാന്നിദ്ധ്യത്തോടുകൂടി ഭക്തനിർഭരമായ നിണകുടം ഘോഷയാത്ര പേരൂർകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. രാവിലെ 10.30 ന് മഹാഭരണിയൂട്ട്. 10.30 ന് ഓട്ടംതുള്ളൽ. 11.30 ന് വില്ലടിച്ചാൻ പാട്ട്. 11.45 ന് നിണകുടം ഘോഷയാത്രയ്ക്ക് പേരൂർ അവറുംപാടത്ത് ഭക്തിനിർഭരമായ സ്വീകരണം നൽകുന്നു. ഉച്ചയ്ക്ക് 12 ന് ഐങ്കല പൂജ. വൈകുന്നേരം 6.30 ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 7 ന് ക്ഷേത്രത്തിൽ നിന്ന് ഇളങ്കാവ് വരെ എഴുന്നള്ളത്ത്. രാത്രി 9ന് ബാലെ. വെളുപ്പിന് 3 ന് ഒറ്റത്തൂക്കം. 3.30 ന് ഗരുഡൻ പറവയും 5 ന് ഗരുഡൻ തൂക്കം.
