Friday, March 31, 2023

‘ഫിഫ ദ ബെസ്റ്റ്’ പുരസ്കാരത്തിന് ശേഷം മെസിയുടെ വക സഹതാരങ്ങള്‍ക്ക് ബമ്പർ സമ്മാനം

പാരീസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അര്‍ജന്റീന ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു.

ലോക കിരീടത്തിലേയ്ക്ക് അര്‍ജന്റീന ടീമിനെ നയിച്ച മെസിയ്ക്ക് തന്നെയാണ് ഗോള്‍ഡന്‍ ബാളും ലഭിച്ചത്. ഖത്തറിലെ ലോകകപ്പില്‍ മെസിയുടെ ഒപ്പം പോരാടിയ മറ്റ് സഹതാരങ്ങളും വളരെ നല്ല രീതിയില്‍ അവരുടെ കഴിവ് തെളിയിച്ചവരാണ്.

ഇപ്പോള്‍ ഇതാ ഇവര്‍ക്ക് സമ്മാനം കൊടുക്കാന്‍ ഒരുങ്ങുകയാണ് മെസി. തന്റെ ഒപ്പം നിന്ന അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകളാണ് മെസി സമ്മാനമായി നല്‍കാനൊരുങ്ങുന്നത്. ഇതിനായി 35 ഐഫോണുകള്‍ മെസി വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്ബറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിവ. ഐ ഡിസെെന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസിയ്ക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസെെന്‍ ചെയ്തത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img