ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും.

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസുണ്ടാവുക. തുടക്കത്തില്‍ 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് മെട്രോ സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സമയം പുനക്രമീകരിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്.

 

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ലൈറ്റ് ലൈൻസ് ന്യൂസ് അറിയിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക