എം ജി സർവകലാശാല അറിയിപ്പ്

പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കായിപരീക്ഷ ഒക്ടോബർ 12 മുതൽ

കോവിഡ് 19 വ്യാപനവും നിയന്ത്രണങ്ങളും മൂലം മഹാത്മാഗാന്ധി സർവകലാശാല നടത്തിയ പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി 2020 ഒക്ടോബർ 12 മുതൽ പരീക്ഷകൾ നടത്തുമെന്നു പരീക്ഷാ കൺട്രോളർ അറിയിച്ചു. ടൈം ടേബിളും മറ്റു വിശദാംശങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും.

 

 


 

 

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗികൾ 46 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,201 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിച്ച് മരിച്ചത്.

ആശങ്കയുടെ കണക്കുകളിലേക്കാണ് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 97,570 കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്. ആകെ രോഗികൾ 46,59,985 ഉം ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 77,472 പേർക്കുമാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക ,അടക്കം ഒൻപത് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമാണ്. കേരളം, ഹരിയാന, പശ്ചിമബംഗാൾ, ഡൽഹി ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം വർധിക്കുന്നു.

 


 

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക