Thursday, March 30, 2023

ട്രെയിനില്‍ മദ്യം നല്‍കി മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍

ട്രെയിനില്‍ മദ്യം നല്‍കി മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍.

ണിപ്പാല്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവം.

സംഭവത്തില്‍ പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ സൈനികനായ ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. വിദ്യാര്‍ഥിനി കര്‍ണാടക ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. സൗഹൃദത്തിലായ പ്രതി യുവതിക്ക് നിര്‍ബന്ധിച്ച്‌ മദ്യം നല്‍കുകയും അബോധവസ്ഥയിലായശേഷം പീഡിപ്പിക്കുകയും ആയിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നല്‍കിയെന്നും പീഡിപിച്ചിട്ടില്ലെന്നുമാണ് സൈനികന്‍ പൊലീസിനോട് പറഞ്ഞത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img