തിരൂരില്‍ മൂന്നര വയസുകാരന്‍ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി.

മലപ്പുറം: തിരൂരില്‍ മൂന്നര വയസുകാരന്‍ ഷെയ്ക്ക് സിറാജ് മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മരിച്ച മൂന്നരവയസുകാരന്റെ ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. രണ്ടാനച്ഛന്‍ അര്‍മാനാണു മര്‍ദിച്ചതെന്ന് അമ്മ മുംതാസ് ബീഗം മൊഴി നല്‍കിയിരുന്നു. സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു.

സിറാജിന്റെ ഹൃദയത്തിലും ഇരു വൃക്കകളിലും ചതവിനൊപ്പം മുറിവുകളുമുണ്ട്. തലയിലും ദേഹത്തും ചവിട്ടും മര്‍ദനവുമേറ്റെന്നാണു നിഗമനം. ഷെയ്ക്ക് സിറാജിനെ പ്രവേശിപിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു സംശയം തോന്നിയതോടെയാണ് അര്‍മാന്‍ സ്ഥലത്തുനിന്നു മുങ്ങിയത്. പ്രതിയെ തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. മുംതാസ് ബീഗവും പൊലീസിന്റെ കസ്റ്റഡിയിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക