“കൂടെ”യുണ്ട് എ.കെ.എം:
സഹപ്രവർത്തകർക്കു വീടു നിർമ്മിക്കുന്നു
കോട്ടക്കൽ:കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജീവകാരുണ്യ സംഘത്തിന്റെ കീഴിലുള്ള ഞങ്ങളുണ്ട് “കൂടെ” യുടെ ഭാഗമായി പാചക തൊഴിലാളികൾക്ക് വീട് നിർമ്മിക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതർ. ഇരുപത് വർഷത്തിലധികമായി വിദ്യാലയത്തിലെ പാചകത്തൊഴിലാളികളായ നഗരസഭയി ലെ 21-ാം വാർഡ് കോട്ടുരിൽ താമസിക്കുന്ന കുന്നൻക്കാടൻ സക്കീന, ആയിഷ എന്ന രണ്ട് സഹോദരിമാർക്കുള്ള വീടാണ് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ കുറ്റിയടിക്കൽ കർമ്മം സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നതിനാൽ ഒരാൺ തുണയില്ലാത്ത നിരവധി അംഗങ്ങളുള്ള ഈ കുടുംബത്തിന് കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു വീടില്ല. തകർന്നു വീഴാറായ വീടിനു പകരം പുതിയ വീടെന്ന സ്വപ്നം സ്കൂൾ അതികൃതർ ഏറ്റെടുത്തത്. ആകെയുള സമ്പാദ്യം 4. സെൻറ് ഭൂമിയിൽ നിർമിക്കുന്ന വീടിനു വേണ്ടി പതിനൊന്ന് ലക്ഷം രൂപയാണ് ചെലവ് വരുന്നത്.സ്കൂൾ മാനേജ് മെന്റിന്റേയും പി.ടി എ.യുടേയും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടെയും സഹായത്തോടെയാണ് വീടു നിർമ്മാണം തുടങ്ങുന്നത്. നിർമ്മാണപ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടക്കൽ, കടക്കാടൻ ഷൗക്കത്ത്,പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, കെ സുധ, കാസിം മൗലവി, പി മുഹമ്മദാജി, കാദർ മാഷ് എന്നിവർ സംബന്ധിച്ചു.