Thursday, March 30, 2023

‘അതങ്ങനെയല്ല, ഈ കാര്‍പെന്റേഴ്സ് നിങ്ങള്‍ ഉദ്ദേശിച്ചവരല്ല ‘; ഓസ്‌കര്‍ വേദിയില്‍ കീരവാണി പറഞ്ഞത് ഇങ്ങനെ

ഓസ്കാർ വേദിയിൽ സംഗീതജ്ഞനായ കീരവാണി നടത്തിയ പ്രസംഗം മലയാള മാധ്യമങ്ങളെ കുഴപ്പത്തിലാക്കി എന്ന് പറയാതെ വയ്യ . നിരവധി ട്രോളുകളുമായി സോഷ്യൽ മീഡിയ തങ്ങളുടെ പരമ്പരാഗത ശത്രുവിന്റെ അബദ്ധം ആഘോഷിക്കുകയാണ് . കീരവാണിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ‘I grew up listening to the carpenters’ . ഇതിലെ Carpenters എന്ന വാക്കാണ് തലവേദനയായത് . ദൃശ്യ മാധ്യമ പ്രവർത്തകർ ഇതിനെ അക്ഷരാർത്ഥത്തിൽ എടുക്കുകയും മരപ്പണിക്കാരുടെ താളം കേട്ടാണ് കീരവാണി വളർന്നതെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു . ( അവരെ കുറ്റം പറയാനൊക്കില്ല. വലിയ വലിയ നേട്ടങ്ങൾ കൈവരിക്കുന്ന ആളുകൾ തങ്ങളുടെ എളിയ ഭൂതകാലം പ്രസംഗിക്കാറുണ്ടല്ലോ . കീരവാണിയും അങ്ങനെ ചെയ്തതാണെന്ന് പാവങ്ങൾ കരുതിയിട്ടുണ്ടാവാം)

ആർ ആർ ആർ എന്ന സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്കാർ നേടിയ കീരവാണി ഇന്ത്യയിലെ പ്രമുഖ സംഗീതജ്‌ഞരിൽ ഒരാളാണ് കീരവാണി. പാശ്ചാത്യ സംഗീതത്തെ ഇന്ത്യൻ സംഗീതത്തോട് സർഗ്ഗാത്മകമായി ചേർത്ത് വച്ച് പുതിയ ഈണങ്ങൾ അദ്ദേഹം സൃഷ്ടിക്കുന്നു . അതെല്ലാം തനിമയേറിയ ഇന്ത്യൻ സംഗീതമായി മാറുന്നു . പാശ്ചാത്യ സംഗീതത്തോടുള്ള തന്റെ ഊഷ്മള ബന്ധത്തെക്കുറിച്ചും അദ്ദേഹം ഓസ്കാർ വേദിയിൽ പറഞ്ഞിരുന്നു
അദ്ദേഹം ഏറെ ആരാധിക്കുന്ന പാശ്ചാത്യ സംഗീതജ്ഞരായിരുന്നു കാർപിന്റർ സഹോദരങ്ങൾ (Carpenters). ഇവരുടെ പ്രശസ്തമായ “Top of the world” എന്ന ഗാനം കീരവാണി ആലപിക്കുകയും ചെയ്തു.
Karen Carpenter, Richard Carpenter എന്നിവരാണ് കാർപ്പന്റർ സഹോദരങ്ങൾ എന്നറിയപ്പെടുന്നത്. 1970 കളിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ താരമൂല്യമുണ്ടായിരുന്ന പോപ്പ് സംഗീതജ്ഞരായിരുന്നു ഇവർ . നാല് ഗ്രാമി പുരസ്കാരങ്ങൾ Carpenters സ്വന്തമാക്കിയിട്ടുണ്ട് . They long to be എന്ന ഗാനം ഇവരുടെ classic ആയി കരുതപ്പെടുന്നു
1970 കളുടെ അന്ത്യത്തോടെ കാർപ്പന്റേഴ്സിന്റെ പ്രതാപം അവസാനിച്ചു വെങ്കിലും 1983 ൽ Karen Carpenter ന്റെ മരണം വരെ അവരുടെ കൂട്ടുകെട്ട് തുടർന്നു . 32 വയസ് മാത്രം ഉണ്ടായിരുന്ന Karen ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെടുന്നത് .
ഒരു കാലത്ത് പ്രശസ്തിയുടെ കൊടുമുടിയിലെത്തുകയും പിന്നീട് വന്ന തലമുറകൾ ഓർക്കാതിരിക്കുകയും ചെയ്യുന്ന ഏത് മനുഷ്യന്റെ പേരും ഇത്തരത്തിൽ അക്ഷരാർത്ഥത്തിൽ മാത്രം പിൽക്കാലത്ത് വിവർത്തനം ചെയ്യപ്പെട്ടേക്കാം . ഇത് പറയുന്നത് മതിയായ ഗവേഷണം നടത്താതെ മാധ്യമ പ്രവർത്തനം നടത്തിയവരുടെ തെറ്റ് ന്യായീകരിക്കുവാനല്ല എന്ന് ഓർമ്മിപ്പിക്കട്ടെ

അനു പി ഇടവ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img