എഴുപത്തിയൊന്നിന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

എഴുപത്തിയൊന്നിന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

വാക്സീന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ ‘നമോ ആപ്പ്’ വഴി പ്രചരിപ്പിക്കും. ഉത്തര്‍പ്രദേശില്‍ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ആഹ്വാനവും നല്‍കും.

ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച്‌ അഞ്ച് കോടി പോസ്റ്റ്കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

 

വാരണാസിയില്‍ 71,000 വിളക്ക് കത്തിച്ചാണ് നരേന്ദ്ര മോദിയുടെ ജന്മദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കാശിയിലെ ഭാരത് മാതാ മന്ദിരത്തിലായിരിക്കും ആഘോഷം. ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാനും ബിജെപി പദ്ധതിയിടുന്നുണ്ട്.
താങ്ക്യൂ മോദിജി എന്ന വാക്കുകള്‍ കിറ്റിന് മുകളിലെഴുതുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടുണ്ട്. 1950 സെപംറ്റബര്‍ 17 നാണ് നരേന്ദ്ര മോദി ജനിക്കുന്നത്. വെള്ളിയാഴ്ച അദ്ദേഹത്തിന് 70 വയസ് തികയും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വിപുലമായി തന്നെയാണ് ബിജെപി കേരള ഘടകവും ആഘോഷിക്കുന്നത്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക