മോഫിയ പര്‍വീണിന്‍റെ  ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ വന്‍ പ്രതിഷേധം. കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും യുവമോര്‍ച്ചയും സമരം തുടരുകയാണ്.

കൊച്ചി: മോഫിയ പര്‍വീണിന്‍റെ  ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ വന്‍ പ്രതിഷേധം. കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും യുവമോര്‍ച്ചയും സമരം തുടരുകയാണ്.

ഇതിനിടെ, മോഫിയയുടെ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു.

മോഫിയ പര്‍വീണിന്‍റെ മരണത്തില്‍ ആലുവ വെസ്റ്റ് സി ഐ സുധീര്‍ കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജി നീരവ് കുമാര്‍ ഗുപ്തയെ തടഞ്ഞു. ഇതിനിടെ സുധീര്‍ കുമാറിന്‍റെ പങ്കിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആലുവ ഡിവൈഎസ്പി ഡിഐജിക്ക് കൈമാറി വൈകിട്ടോടെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പര്‍വീണിന്‍റെ പരാതി ആലുവ സിഐ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സിഐയെ ചുമതലകളില്‍ നിന്നും മാറ്റി എന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി.ഇന്നും ആലുവ പോലീസ് സ്റ്റേഷനില്‍ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായതോടെ പ്രതിപക്ഷം സ്റ്റേഷന്‍ ഉപരോധിച്ചു സമരം തുടങ്ങി

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക