പുലിവാല് പിടിച്ച് ഫ്ലവർസ് ടീ വി, അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫ്‌ളവേഴ്‌സ് ഫേസ്ബുക്കില്‍

 

നടന്‍ മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിളിച്ച്‌ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ശ്രീകണ്ഠന്‍ നായരുടെ ഫ്ലവേഴ്സ് ടി.വി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിയിലെ ക്യാരക്ടര്‍ എന്‍ട്രി സ്കിറ്റിലാണ് മോഹന്‍ലാലിനെ അധിക്ഷേപിച്ചത്. പരമാര്‍ശം അറിയാതെ സംഭവിച്ചതാണെന്നും മോഹന്‍ലാലിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ ഫേസ്ബുക്ക്‌ പേജില്‍ പോസ്റ്റ്‌ ചെയ്ത പ്രസ്താവനയില്‍ അറിയിച്ചു.

 

 

എന്നാല്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്‌കിറ്റ് ചെയ്തതെന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു. അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫ്‌ളവേഴ്‌സ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

 

 

അതേസമയം, ഫ്ലാവേഴ്സിന്റെ പ്രസ്താവന വന്ന ശേഷവും ആരാധകര്‍ പ്രതിഷേധം തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട പരിപാടി ആയതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ കേവലം ഒരു പ്രസ്താവന ഇറക്കിയാല്‍ തങ്ങള്‍ തൃപ്തരാകില്ലെന്ന നിലപാടിലാണ് ആരാധകര്‍. ‘പരിപാടിയില്‍ അത് പറഞ്ഞയാളും അതിന് സ്ക്രിപ്റ്റ് എഴുതിയ ആളും അതിന്റെ അണിയറപ്രവര്‍ത്തകരും മുഴുവന്‍ പരിപാടിയില്‍ വന്ന് മാപ്പ് പറയണം’ എന്നാണ് കമന്റ് ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരുടെയും ആവശ്യം

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക