ഇടുക്കി: നവദമ്ബതികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. ഇടുക്കി ചെമ്മണ്ണൂർ ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം.
ഫോര്‍ട്ട് കൊച്ചി സ്വദേശി ചക്കാലക്കല്‍ ഷെന്‍സന്‍ ആണ് മരിച്ചത്. 36 വയസായിരുന്നു. ഭാര്യ സഞ്ജുവിന് ഗുരുതര പരിക്കേറ്റു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അടുത്തിടെ വിവാഹിതരായ ഇവർ മൂന്നാറിലേക്ക് പോയശേഷം ഗ്യാപ് റോഡ്- കാക്കാകട ബൈസൺവാലി വഴി തിരികെ വരികയായിരുന്നു. ഗ്യാപ് റോഡിൽ നിന്നും ഇറക്ക്ം ഇറങ്ങി വരുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.