ലോക്സഭാ എം.പി മോഹന്‍ ദേല്ഖറിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ലോക്സഭാ എം.പി മോഹന്‍ ദേല്ഖറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഹോട്ടല്‍ മുറിയിലാണ് മ്യതദേഹം കണ്ടെത്തിയത്. ദാദ്രാ നാഗര്‍ ഹവേലി ലോക്സഭാ എംപിയാണ് മോഹന്‍ ദേല്‍ഖര്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
1989 ലാണ് മോഹന്‍ ആദ്യമായി ലോക്സഭയില്‍ അംഗമാകുന്നത്. തുടര്‍ന്ന് 1991 ലും 96 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലെത്തി. 1999 ലും 2004 ലും സ്വതന്ത്രനായും ഭാരതീയ നവശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായും വിജയിച്ചിട്ടുണ്ട്. 2020 ല്‍ മോഹന്‍ ദേല്‍ഖര്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു.