മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; 136 അടിയായി ,മുല്ലപ്പെരിയാറിൽ രണ്ടാം ജാഗ്രതാ മുന്നറിയിപ്പ്

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. 136 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്. പെരിയാറിന്റെ കരയിലുള്ളവരെ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരൂമാനം. ഉപ്പുതുറ, പെരിയാര്‍ വില്ലേജുകളിലുള്ളവരെ പാര്‍പ്പിക്കുന്നതിനായി രണ്ടുവീതം ക്യാമ്പുകള്‍ തയാറായിട്ടുണ്ട്.

 

അല്‍പ സമയം മുന്‍പാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയത്. ഇതിനോടകം രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗികമായ അറിയിപ്പിനായി കേരളം കാത്തിരിക്കുകയാണ്. പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്നതിനു മുന്‍പ് ഡാം തുറന്നുവിടണമെന്ന് കേരളം നേരത്തെ തമിഴ്‌നാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ രണ്ടാം ജാഗ്രത മുന്നറിയിപ്പ് നൽകി.അണക്കെട്ട് തുറന്നാൽ വണ്ടിപ്പെരിയാർ, മഞ്ജുമല പ്രദേശങ്ങളിൽ നിന്നായി 1700 ഓളം ആൾക്കാരെ മാറ്റി പാർപ്പിക്കേണ്ടി വരും. പകൽ സമയത്ത് മാത്രമേ ഷട്ടർ തുറക്കുകയുള്ളുവെന്നും തുറക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുമെന്നും കളക്ടർ വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക